മലയാളം

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അവരുടെ പുതുവത്സര പരിപാടികൾ അദ്ലിയയിൽ ഉള്ള ബാങ് സാൻ തായ് റെസ്റ്റോറണ്ടിൽ വച്ച് പൂർവാധികം ഭംഗിയായി ആഘോഷിച്ചു.

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അവരുടെ പുതുവത്സര പരിപാടികൾ  അദ്‌ലിയയിൽ ഉള്ള ബാങ് സാൻ തായ് റെസ്റ്റോറണ്ടിൽ വച്ച് പൂർവാധികം ഭംഗിയായി ആഘോഷിച്ചു.  പാക്‌ട് അംഗങ്ങൾ ഒരുക്കിയ അതിമനോഹരമായ നൃത്ത നൃത്യ നാടകങ്ങളും പാട്ടുകളും കാണികൾക്ക് ദൃശ്യ വിരുന്നേകി. ആയിരത്തിലധികം ബഹറിൻ ദിനാർ വിലവരുന്ന നിരവധി സമ്മാനങ്ങൾ പാക്ട് അംഗങ്ങൾക്കായി ഒരുക്കിയിരുന്നു മെഗാ റാഫിൾ ഡ്രോയിൽ വിജയികളായവർക്ക് സ്വർണ്ണചെയിനും സ്വർണ്ണനാണയവും ആണ് സമ്മാനമായി കൊടുത്തത്.

ചടങ്ങിൽ ബഹറിനിൽ വച്ച്  നടന്ന ഷോർട് ഫിലിം ഫെസ്റ്റിവലിൽ  സമ്മാനാർഹരായ രാംഗോപാൽ മേനോനെയും ഹരിദാസിനെയും ആദരിച്ചു ബഹറിനിൽ വിരുന്നിനെത്തിയ സതീഷ് നായരുടെയും രാഹുൽ  നായരുടെയും  രക്ഷിതാക്കളെയും ആദരിച്ചു.

പാക്‌ട് പരിപാടിക്കെത്തിയ 300 ൽ  പരം കുടുംബങ്ങൾക്ക്  ഈ പുതുവത്സര പരിപാടി അവിസ്മരണീയമായ ഒരു അനുഭവമായി..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

5 × 5 =

To Top
WhatsApp WhatsApp us