തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം കുറച്ചു. മഴ കുറഞ്ഞതോടെ അണക്കെട്ടിലെ നീരൊഴുക്കു കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കാരണമായത്. ജലനിരപ്പ് താഴാതിരിക്കാനാണ് പുതിയ തീരുമാനം.
ജൂലൈ 25 മുതല്‍ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഈ മാസത്തെ ശരാശരി വൈദ്യുതി ഉത്പാദനം 2.40 ദശലക്ഷം യൂണിറ്റാക്കി. മൂലമറ്റം വൈദ്യുത നിലയത്തിലെ വൈദ്യുതി ഉത്പാദനവും കുറച്ചിട്ടുണ്ട്.
445 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് അവശേഷിക്കുന്നത്. 2.77 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ മഴ എത്തിയില്ലെങ്കില്‍ നീരൊഴുക്ക് ഏതാനും ദിവസത്തിനുള്ളില്‍ നിലയ്ക്കും. അണക്കെട്ടില്‍ അവശേഷിക്കുന്നത് 2316 അടി വെള്ളം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം അണക്കെട്ടില്‍ 2396.34 അടി വെള്ളം ഉണ്ടായിരുന്നു.
WhatsApp us