പത്തനംതിട്ട: ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്കാണ് വള്ളസദ്യയുടെ ഉദ്ഘാടനം. എന്‍ എസ് എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായരാണ് വള്ളസദ്യയുടെ ഔദോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ജില്ലാ കളക്ടര്‍ പി ബി നൂഹ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഇനിയുള്ള മൂന്ന് മാസക്കാലം ഭക്തജന സഹസ്രങ്ങള്‍ പാര്‍ത്ഥസാരഥീ ക്ഷേത്രത്തിന്റെ തിരുമുറ്റത്തിരുന്ന് ഭഗവത് പ്രസാദം കഴിക്കും .
ചെറുകോല്‍, കോഴഞ്ചേരി, പ്രയാര്‍, തെക്കേമുറി, പുന്നംതോട്ടം, വെണ്‍പാല, ഓതറ, നെടുംപ്രയാര്‍ എന്നീ എട്ട് പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്. ഉദിഷ്ട്ടകാര്യസിദ്ധി, സര്‍പ്പദോഷപരിഹാരം, സന്താനലബ്ധി എന്നിവയ്ക്കാണ് ഭക്തര്‍ ആറന്മുളയപ്പന് വള്ളസദ്യ വഴിപാട് നടത്തുന്നത് .
WhatsApp us