വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയ്ക്ക് ഒന്നും അസാധ്യമല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വാതന്ത്ര്യദിനത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ലിങ്കണ് മെമ്മോറിയലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമേരിക്ക എന്നത്തേക്കാളും ശക്തമാണിന്ന്. രാജ്യത്തെ സംരക്ഷിക്കാന്‍ തയാറുള്ള യുവാക്കളുടെ ചുമലിലാണ് അമേരിക്കയുടെ ഭാവി.’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വാതന്ത്ര്യദിന പരേഡില്‍ പതിവിനു വിപരീതമായി സൈന്യം പങ്കെടുത്തു. അബ്രാംസ് ടാങ്കുകള്‍, ബി-2 ബോംബര്‍ വിമാനങ്ങള്‍, എഫ്-35 യുദ്ധ വിമാനങ്ങള്‍ തുടങ്ങിയ പ്രദര്‍ശിപ്പിച്ചു.
WhatsApp us