ആലപ്പുഴ: നെടുങ്കണ്ടത്തെ രാജ്കുമാറിെന്റ കസ്റ്റഡി കൊലപാതകത്തില്‍ കേരളം വിറങ്ങലിച്ച് നില്ക്കവേ, മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സമാന സംഭവത്തിലെ ഇര ആലപ്പുഴയിലെ എ. തങ്ങള്കുഞ്ഞിെന്റ കുടുംബം നീതിക്കായി തുടരുന്ന പോരാട്ടത്തിന് 19 വയസ്സ്. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍നിന്ന് വിരമിച്ച തങ്ങള്‍കുഞ്ഞിനെ ഇല്ലാത്ത ആരോപണത്തില്‍ 1998 ആഗസ്റ്റ് 18ന് നെഹ്റു ട്രോഫി ജലോത്സവനാളില്‍ പാതിരാത്രിയിലാണ് ആലപ്പുഴ സൗത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തത്. രാത്രി 10.30ഒാടെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ഭാര്യ ഡോ. രാധാമണിയുടെയും കൗമാരപ്രായക്കാരായ മക്കള്‍ ബിനോജിെന്റയും സിനിതയുടെയും മുന്നിലിട്ട് അതിക്രൂരമായി മര്‍ദിച്ച് ജീപ്പിലിട്ട് കൊണ്ടുപോവുകയായിരുന്നു. പിന്നീട് അറിഞ്ഞത് മരണവാര്‍ത്ത. രാത്രി 11.15ഓടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു.
കേസില്‍ പ്രതികളായി സസ്പെന്‍ഷനിലായ സബ് ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ്, കോണ്‍സ്റ്റബിള്‍മാരായ ഗോപിനാഥ പ്രഭു, പ്രദീപ്കുമാര്‍, തമ്ബകച്ചുവട് സ്വദേശി പ്രദീപ്, സുഭാഷ് എന്നിവര്‍ സര്‍വിസില്‍ തിരിച്ചുകയറി. ചിലര്‍ വിരമിച്ചു. ആറുവര്‍ഷത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇടപെട്ട് സി.ബി.ഐ കേസ് ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്േട്രറ്റ് മുമ്ബാകെ നടക്കുന്ന വിചാരണ ന്യായാധിപന്മാരുടെ സ്ഥാനക്കയറ്റം, പ്രോസിക്യൂട്ടര്‍മാരുടെ മാറ്റം തുടങ്ങിയ കാരണങ്ങളാല്‍ അനന്തമായി നീണ്ടു.
പലതവണ മാറ്റിവെക്കപ്പെട്ട കേസില്‍ ഒടുവില്‍ അടുത്തയാഴ്ച അന്തിമവിധിയുണ്ടാകുമെന്നാണ് അറിയുന്നത്.ഭര്‍ത്താവിെന്റ ഘാതകര്‍ക്കെതിരെയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിനിടയില്‍ ഡോ. രാധാമണിയെ നിരവധി അസുഖങ്ങള്‍ പിടികൂടി. പുന്നപ്രയിലെ വീട്ടില്‍ പ്രാക്ടീസ് തുടരുന്ന 69കാരിയായ അവര്‍ കേസിെന്റ അവസാനം എന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ്. സര്‍വിസില്‍നിന്ന് വിരമിച്ചശേഷം സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കഴിയുകയായിരുന്നു കൊട്ടാരക്കര സ്വദേശിയായ തങ്ങള്‍കുഞ്ഞ്.
WhatsApp us