കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന. റൂര്‍ക്കി ഐഐടിയിലെ പ്രൊഫസറും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗവുമായ ഭൂപീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ബലക്ഷയം കണ്ടെത്താന്‍ സാമ്ബിള്‍ ശേഖരിക്കുന്നതിന് മുന്നോടിയായിട്ടുള്ള പരിശോധനയാണിത്.
ഇതിന് മുമ്ബും പാലത്തിന്റെ നിര്‍മാണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയര്‍മാരും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍മാരും വിജിലന്‍സ് എന്‍ജിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
WhatsApp us