ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലും ജമ്മുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗരി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞയുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ളവര്‍ വീട്ടുതടങ്കലിലാണെന്ന് നേതാക്കള്‍ ട്വീറ്റ് ചെയ്തു. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ വീട്ടുതടങ്കലിലാണ്. കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.
താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ പരീക്ഷകളും മാറ്റി വച്ചു. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. ജമ്മു കശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സംവരണം അനുവദിക്കുന്ന ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ അമിത് ഷാ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനു ശേഷം അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുമെന്നു സൂചനയുണ്ട്.
WhatsApp us