ഡൽഹി : ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‍റ്‍റിസുമാരായ എന്‍വി രമണ, ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്‍റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവർ നല്‍കിയ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്‍റവിമുക്തനാക്കിയതിനാൽ അപ്പീൽ തള്ളണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകന്‍ വി ഗിരി ആവശ്യപ്പെടും. സിബിഐക്ക് വേണ്ടി സോളിസിറ്‍റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരാകും.