Bahrain

ബഹ്റൈനിൽ ഇന്ത്യയുടെ ഓർമ്മൾ നിറച്ച് ഇന്ത്യ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019; കിരീടം ചൂടി അമ്മയും മകനും

മനാമ: നൂറിലേറെ ടീമുകൾ മാറ്റുരച്ച ഇന്ത്യ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019-ൽ ഒൻപതുകാരനും അമ്മയും ഉൾപ്പെട്ട ടീമിന് കിരീടം. ഇന്ത്യയുടെ 70-ാം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന മത്സരത്തിൽ നിരഞ്ജൻ വിശ്വനാഥ് അയ്യർ, അമ്മ ഗായത്രി, അമിത് ചൌധരി എന്നിവർ അടങ്ങിയ ‘വോട്ട്സ് ഇൻ എ നെയിം” (What’s in A Name) ടീമാണ് ജേതാക്കളായത്. നാലാം ക്ളാസ്സുകാരനായ നിരഞ്ജൻ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു.

പ്രവീൺ.കെ, ബാല.വൈ, കൃഷ്ണൻ.എച്ച് എന്നിവരുൾപ്പെട്ട ‘വിശ്വഭാരതി’ രണ്ടാം സ്ഥാനം നേടിയപ്പോൾ അജയ് ജയ്സ്വാളും മുദിത് മാഥുറും അനന്യയും അംഗങ്ങളായ ‘ദ് ക്വസ്റ്റ്’ (The Quest) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബഹ്റൈൻ ഇന്ത്യ എജ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറവും വെറിറ്റാസ് പബ്ളിക് റിലേഷൻസും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായാണ് ഇന്ത്യ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019 സംഘടിപ്പിച്ചത്.

കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടർ എ.പി.എം.മുഹമ്മദ് ഹനീഷ് ക്വിസ് മാസ്റ്ററായ മത്സരത്തിൻറെ പ്രാഥമിക റൌണ്ട് വൈകിട്ട് 5.30 ആരംഭിച്ചു. ഇന്ത്യയെ കുറിച്ചുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്ന മത്സരം കാണാൻ വൻ ജനാവലിയാണ് എത്തിയത്. ഇക്കുറി ബഹ്റൈനെ സംബന്ധിച്ച ഒരു പുതിയ റൌണ്ട് കൂടി ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. ആവേശത്തോടെയാണ് മത്സരാർത്ഥികൾ ബഹ്റൈനെ കുറിച്ചുള്ള ചോദ്യങ്ങൾ സ്വീകരിച്ചത്.

ജേതാക്കൾക്ക് എ.പി.ജെ അബ്ദുൾ കലാം റോളിംഗ് ട്രോഫിയും വ്യക്തിഗത ട്രോഫികളും കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനമായി ലഭിച്ചു. തങ്ങൾക്കു ലഭിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി പ്രേഷകരും 30-ൽ ഏറെ സമ്മാനങ്ങൾ നേടി.

പ്രൈമിനിസ്റ്റേഴ്സ് കോർട്ടിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിഡോ.ഇബ്രാഹിം അൽ ദൊസ്സാരി മുഖ്യാതിഥിയായിരുന്നു. ബി.ഐ.ഇ.സി.എഫ് (BIECF) പ്രസിഡൻറ് സോവിച്ചൻ ചെന്നാട്ടുശ്ശേരി, രക്ഷാധികാരി സോമൻ ബേബി, പ്രോഗ്രാം കൺവീനർ കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ഇവൻറ് ജനറൽ കൺവീനർ പവിത്രൻ നീലേശ്വരം, എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, ഇവൻറ് കോ-ഓഡിനേറ്റർ ബബിന സുനിൽ, ബിഐഇസിഎഫ് ((BIECF) മീഡിയ കോ-ഓർഡിനേറ്റർ സുനിൽ തോമസ് റാന്നി എന്നിവർ യോഗ പരിപാടികൾ ഏകോപിപ്പിച്ചു.

വിനയചന്ദ്രൻ, രാജേഷ് ചെറുവള്ളി, ഷീജ പവിത്രൻ എന്നിവർ വേദിയുടെ ഏകോപനം പൂർണമാക്കി. ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം പ്രസിഡൻറ് മോഹിനി തോമസും സെക്രട്ടറി രജിത് അനിയും അംഗങ്ങളും ചേർന്ന് രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി. പ്രജോഷ അനിൽ ചടങ്ങുകൾ നിയന്ത്രിച്ചപ്പോൾ ജീവൻഷായും രാജേഷ് കെ.പിയും ബി.വേണുഗോപാലും സ്കോർ ബോർഡ് കൃത്യതയോടെ ചലിപ്പിച്ചു.

വിജയികൾ:

1. വോട്ട്സ് ഇൻ എ നെയിം (What’s in A Name), – ഗായന്ത്രി വിശ്വനാഥ് അയ്യർ, നിരഞ്ജൻ വിശ്വനാഥ് അയ്യർ, അമിത് ചൌധരി

2. വിശ്വഭാരതി – പ്രണവ്.കെ, ബാല.വൈ, കൃഷ്ണൻ എച്ച്.

3. ദ് ക്വസ്റ്റ് – അജയ് ജയ്സ്വാൾ, മുദിത് മാഥുർ, അനന്യ

ഇൻറർനാഷണൽ ന്യൂസ് ഡെസ്ക്, ബഹ്റൈൻ

 

International News Desk, Bahrain

Mr.Sisel Panayil Soman, COO – Middle East

Click to comment

Leave a Reply

Your e-mail address will not be published. Required fields are marked *

8 + 14 =

To Top
WhatsApp WhatsApp us