കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്,മലപ്പുറം,ഇടുക്കി, ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത.ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട് ശക്തമായ മഴയും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി.അമ്പായതോടിലെ 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത് ജില്ലയിലെ മലയോര മേഖലകളില്‍ ജലനിരപ്പ് ഉയരുന്നതിന് കാരണമായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും അപകടങ്ങളുണ്ടാക്കി.
വയനാട് മേപ്പാടി പുത്തുമലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കല്‍പ്പറ്റ പുത്തൂര്‍ വയലില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് തകര്‍ന്നു. നിലമ്പൂര്‍ കരുളായി മുണ്ടാക്കടവ് കോളനിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.ഇവിടങ്ങളില്‍ ആളുകളെ സ്ഥലം മാറ്റിപ്പാര്‍പ്പിക്കുകയാണ്.
WhatsApp us