ചെന്നൈ: തമിഴ്നാട് മന്ത്രിസഭയില്‍ നിന്നും വിവരസാങ്കേതിക വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്നും എം മണികണ്ഠനെ മുഖ്യമന്ത്രി പളനിസ്വാമി നീക്കി. പകരം ആര് ബി ഉദയകുമാനിന് വിവിരസാങ്കേതിക വകുപ്പിന്റെ ചുമതല നല്കി. കേബിള്‍ ടിവി ചാര്‍ജുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് മണികണ്ഠനെ ഒഴിവാക്കിയതെന്നാണ് സൂചന.
മണികണ്ഠനെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ കത്ത് ബുധനാഴ്ച ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്ത് സ്വീകരിച്ചതായി രാജ്ഭവന് പത്രക്കുറിപ്പില്‍ അറിയിച്ചു. ശുപാര്‍ശ കത്ത് പ്രകാരം റവന്യു മന്ത്രി ആര് ബി ഉദയകുമാറിന് അധിക ചാര്‍ജായി മണികണ്ഠന്റെ ഐടി വകുപ്പ് നല്‍കാനുള്ള ഇപിഎസ് നിര്‍ദ്ദേശത്തിന് ഗവര്‍ണര്‍ അംഗീകാരം നല്കി.
2017 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായതിനു ശേഷം ഇതാദ്യമായാണ് പളനിസ്വാമി ഒരു മന്ത്രിയെ സഭയില്‍ നിന്നും ഒഴിവാക്കുന്നത്. മണികണ്ഠന് പുറത്തായതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 31 ആയി കുറഞ്ഞു.
WhatsApp us