65 വയസുള്ള സ്ത്രീ 19 വര്‍ഷമായി കഴിയുന്നത് പൊതുശൗചാലയത്തില്‍. തമിഴ്നാട്ടിലെ മധുരയിലെ രാംനാഥിയിലാണ് കറുപ്പയ്യി എന്ന സ്ത്രീ ദുരിതജീവിതം തള്ളിനീക്കുന്നത്.കറുപ്പയ്യിയുടെ വാര്‍ത്ത എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിരവധി ഓഫീസുകളില്‍ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. വേറൊരു വരുമാനവും ഇല്ലെന്നും കറുപ്പയ്യി പറഞ്ഞു. ഒരു മകളുണ്ടെങ്കിലും തന്നെ കാണാന്‍പോലും വരില്ലെന്നും കറുപ്പയ്യി പറയുന്നു.വാര്‍ത്ത വന്നതോടെ നിരവധി പേരാണ് കറുപ്പയ്യിക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
WhatsApp us