ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കും. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.മുത്തലാഖ് നിയമം ചോദ്യംചെയ്ത് ജംഇയ്യത്ത് ഉലമ ഹിന്ദ് എന്ന സംഘടന കൂടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി (മുത്തലാഖ്) വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്നാണ് സമസ്തയുടെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് സമസ്തക്കായി കോടതിയില്‍ ഹാജരായത്.
WhatsApp us