ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തല്‍. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ മൂന്ന് സാമ്ബത്തിക വര്‍ഷങ്ങളിലായി 149 പ്രതിരോധ ഇടപാടുകളിലാണ് ഒപ്പുവയ്ക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 91 കരാറുകള്‍ ഇന്ത്യന്‍ കമ്ബനികളുമായും 58 കരാറുകള്‍ വിദേശ കമ്ബനികളുമായും ആയിരുന്നു. സേനകള്‍ക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ളതാണ് കരാറുകളെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
2016-17 സാമ്ബത്തിക വര്‍ഷം 69,280.16 കോടി, 2017-18 വര്‍ഷത്തില്‍ 72,732.28 കോടി എന്നിങ്ങനെയാണ് കേന്ദ്രം ചെലവഴിച്ചിട്ടുള്ളത്. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 75,900.54 കോടി രൂപ ചെലവഴിക്കും. മെയ് മാസം വരെ 19,560.27 കോടി ഇതുവരെ ചെലവഴിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
സേനകള്‍ക്കായി പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയും പഴയവ പുതുക്കിയും ആധുനിക വത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
WhatsApp us