കൊച്ചി: കൊച്ചിയില്‍ ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവും വില കൂടിയ ഭൂമിയായി ഇത് മാറിയേക്കാം. ശീമാട്ടിയാണ് ഈ വസ്തു സ്വന്തമാക്കുന്നത്.
എംജി റോഡിന്റെ വടക്കേ അറ്റത്തു ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേര്‍ന്നുള്ള ഭൂമിയാണ് ഇത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കു കച്ചവടം നടന്നതും ഇത് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഇതേ അളവു ഭൂമി രേഖാമൂലം വില്‍പന ഒരിടത്തും നടന്നിട്ടില്ല. ഇത്തരമൊരു കച്ചവടം രാജ്യത്തുതന്നെ കുറവാണെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു. അതായത് ഇന്ത്യയിലെ ഏറ്റവും കുടുല്‍ വിലയുള്ള സ്ഥലമായി കൊച്ചി മാറുകയാണ്.
എംജി റോഡിന്റെ വടക്കേ അറ്റത്തു ലബോറട്ടറി എക്യൂപ്‌മെന്റ് സ്റ്റോര്‍ ഉടമ വി.ജെ. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നു മെട്രോ നിര്‍മ്മാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയായ 0.37 ആര്‍ (398 ചതുരശ്ര അടി) ഭൂമി ശീമാട്ടിയാണ് വാങ്ങിയത്. (436 ചതുരശ്ര അടിയാണ് ഒരു സെന്റിന്റെ വിസ്തൃതി). ത്രികോണാകൃതിയില്‍ കിടന്ന ആ തുണ്ടു ഭൂമിയാണ് വലിയ വില നല്‍കി ശീമാട്ടി സ്വന്തമാക്കിയത്.
WhatsApp us