MALAYALAM

ബീഹാറിലെ മസ്‌തിഷ്‌ക്ക ജ്വര- കൂട്ടമരണം; ലിച്ചിപ്പഴം വെറും വയറ്റില്‍ കഴിച്ചാല്‍ ?

ബീഹാറിലെ മുസാഫര്‍പൂരില്‍ 15 വയസിനും അതില്‍ താഴെയുമുള്ള നൂറിന് മേല്‍ കുട്ടികള്‍ മരിച്ചത് സ്ഥിരമായി ‘ലിച്ചി പഴം’ കഴിച്ചത് മൂലമാണെന്ന് കണ്ടെത്തല്‍. ലിച്ചിയില്‍ മരണ കാരണമായേക്കാവുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് 2015-ല്‍ അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മരിച്ച എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു. ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.

. ധാരാളം കാര്‍ബോഹൈഡ്രേറ്റ്സും മിനറല്‍സും അടങ്ങിയ ഒരു പഴം കൂടിയാണ് ലിച്ചി. എങ്കിലും പോഷകാഹാരത്തിന്റെ കുറവുള്ള കുട്ടികള്‍ ഈ പഴം കഴിക്കുമ്ബോള്‍ അതിലെ മെഥലിന്‍ സൈക്ലോപ്രൊപില്‍ ഗ്ലൈസിന്‍ എന്ന വിഷാംശം തലച്ചോറുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നുവെന്നാണ് സംശയം.

രോഗബാധിതരായ ഭൂരിഭാഗം കുട്ടികളിലും ഗ്ലൂക്കോസ് പൊടുന്നനെ ക്രമാതീതമായി താഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം ബാധിച്ചത്. പത്ത് വയസുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയല്‍, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമ അല്ലെങ്കില്‍ അബോധാവസ്ഥയിലേക്ക് നീങ്ങും.

ലിച്ചിപ്പഴം പാകമാകുന്ന കാലത്ത് കുട്ടികള്‍ വെറും വയറ്റില്‍ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയും.ദാരിദ്ര്യ രേഖക്കു താഴെയുള്ള ബീഹാറില്‍ പല കുടുംബങ്ങളിലും അത്താഴം വിളമ്ബാറില്ല. ലിച്ചിപ്പഴം കുട്ടികള്‍ വെറും വയറ്റില്‍ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയും. പകല്‍ മുഴുവന്‍ ലിച്ചി തോട്ടങ്ങളില്‍ അലഞ്ഞു നടന്ന് പഴം കഴിക്കുന്ന കൂട്ടികള്‍ രാത്രി അത്താഴവും കഴിക്കാറില്ല. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണത്തിന് കീഴടങ്ങുന്നുവെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. പഠനങ്ങള്‍ പറയുന്നത് കരീബിയയിലെ കുട്ടികള്‍ക്കു സമാനമായ രോഗം ബാധിച്ചപ്പോള്‍ കുട്ടികള്‍ക്ക് രാത്രി ഭക്ഷണത്തിന് ഉറപ്പായി നല്‍കാനും ലിച്ചിപ്പഴം കഴിക്കുന്നത് ഒഴിവാക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു.ഇതോടെ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം നന്നേ കുറഞ്ഞു.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us