നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിയിലായി. നീലേശ്വരം സ്വദേശികളായ പ്രഭാകരന്‍, പ്രകാശന്‍, കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.മോഷ്ടാക്കളെ പിടിക്കുന്നതിനുളള ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച്ച തൊട്ടടുത്ത മറ്റൊരു ക്ഷേത്രമായ നാരാന്‍കുളങ്ങര ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍ കല്ലായി,ജയന്‍ ബേക്കലം, മധു അമ്ബലത്തറ, സുനില്‍കുമാര്‍ നീലേശ്വരം, വിനീഷ് ചന്തേര, ജിനേഷ് ചെറുവത്തൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
15 പവന്‍ വരുന്ന തിരുവാഭരണങ്ങളും കാല്‍ക്കിലോയോളം വെള്ളി ആഭരണങ്ങളും അപൂര്‍വ താളിയോല ഗ്രന്ഥവുമാണ് ഇന്നലെ ക്ഷേത്രത്തില്‍നിന്ന് നഷ്ടമായത്.ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ ഉള്‍ക്കൊള്ളുന്ന തെക്കേക്കാവിനു സമീപത്തെ കലവറയില്‍ ഇരുമ്ബു പെട്ടിയിലാക്കിയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 108 മണികള്‍ ഉള്ള വസൂരി മാല, ആയത്താര്‍ എന്നു സ്ഥാനപ്പേരുള്ള ക്ഷേത്രനര്‍ത്തകന്റെ ആഭരണങ്ങളും നഷ്ടപ്പെട്ടു. കലവറയുടെ പൂട്ടു തകര്‍ത്തായിരുന്നു കവര്‍ച്ച.
WhatsApp us