സാധാരണക്കാരെ വഴിതെറ്റിക്കുന്ന മുഴുവന്‍ ഭീകരൻമാരോടും വിഘടനവാദികളോടും എത്രയും പെട്ടെന്ന് സ്ഥലംവിട്ടുകൊള്ളാനുള്ള അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ജമ്മുകശ്മീര്‍ പോലീസ് ഡിജിപി ദില്‍ഭാഗ് സിംഗ്.
പ്രമുഖ മാധ്യമ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഡിജിപി പദവി വഹിക്കുന്ന സിംഗ് നയം വ്യക്തമാക്കിയത്. സേനക്കൊപ്പം അര്‍ദ്ധ സൈനിക വിഭാഗവും പോലീസും മികച്ചരീതിയിലുള്ള സുരക്ഷാചുമതല വഹിക്കുമ്പോള്‍ അതിനോട് സഹകരിക്കുകയും പ്രാദേശികമായി ജാഗ്രതപുലര്‍ത്തുകയും ചെയ്യുന്ന സാധാരണക്കാര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ഡിജിപി പറഞ്ഞു.
മേഖലയിലെ സുരക്ഷാ സംവിധാനങ്ങളെല്ലാം ഓഗസ്റ്റ് 5 മുതല്‍ കൂട്ടിയിരിക്കുകയാണ്. ലഡാക്കിലെ അടക്കം സുരക്ഷാകാര്യത്തിലും പ്രത്യേക ശ്രദ്ധയാണുള്ളത്. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് കശ്മീര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരൻമാര് ഒരു കാരണവശാലും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും വഴിതെറ്റിക്കാതിരിക്കാനുമുള്ള സുപ്രധാനചുമതലയാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ദില്‍ഭാഗ് സിംഗ് വ്യക്തമാക്കി.
WhatsApp us