പഞ്ച്കുള: പാകിസ്ഥാനെതിരെ വീണ്ടും ശക്തമായ നിലപാടുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനുമായി ഇനി ചര്‍ച്ച നടത്തുന്നത് പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയിലെ ഒരു പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കശ്മീര്‍ വിഷയത്തില്‍ നിലവില്‍ പാക് ആഗോളതലത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും വേറെ വഴിയില്ലാത്തതിനാല്‍ പാകിസ്ഥാന് എല്ലാ രാജ്യങ്ങളുടേയും പിന്തുണ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ് പ്രത്യേക പദവി എടുത്തു കളഞ്ഞത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമെ പാകിസ്ഥാനുമായി ഇനി ചര്‍ച്ച സാധ്യമാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബലാകോട്ടിനെക്കാളും വലിയ നടപടി എടുക്കാന്‍ ഇന്ത്യ പോകുന്നുവെന്ന് കുറച്ചു ദിവസം മുമ്പ് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനര്‍ഥം ബലാക്കോട്ടിലെ ഇന്ത്യയുടെ നടപടി അവര്‍ അംഗീകരിക്കുന്നുവെന്നാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യമാറ്റുമെന്ന് ഈയിടെ രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന നിരുത്തരവാദപരമെന്ന് ആരോപിച്ച് പാക് വിദേശകാര്യ മന്ത്രി ഖുറേഷി രംഗത്ത് വന്നിരുന്നു.
WhatsApp us