ന്യൂഡല്‍ഹി : അമര്‍നാഥ് തീര്‍ത്ഥാടകരെ കൊല്ലാന്‍ പാക് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതായി ചിനാര്‍ കോര്‍പ്സ് കമാന്റര്‍ ലഫ് ജനറല്‍ കെജെഎസ് ധില്ലൻ. ഇതിനായി ഭീകരര്‍ പാക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.വിവരം ലഭിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ മൂന്ന് നാല് ദിവസം വ്യാപക തിരച്ചില്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലില്‍ പാക് സൈന്യത്തിന്റെ ടെലിസ്കോപ്പിക് എം24 അമേരിക്കന്‍ റൈഫിളും കുഴി ബോംബുകളും സൈന്യം കണ്ടെടുത്തു. ഇത് പദ്ധതിയില്‍ പാക് സൈന്യത്തിനുള്ള പങ്കാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടകരെ കുഴിബോംബ്, ഐഇഡി എന്നിവ ഉപയോഗിച്ച് കൊല്ലാന്‍ പദ്ധതിയിട്ടതായാണ് സൈന്യത്തിനു വിവരം ലഭിച്ചത്. തിരച്ചിലില്‍ തീര്‍ഥാടകരുടെ പാതയില്‍ നിന്നും നിരവധി കുഴി ബോംബുകളാണ് കണ്ടെത്തിയെന്നും ധില്ലൻ പറഞ്ഞു. മേഖലയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
WhatsApp us