ന്യൂഡല്‍ഹി: എടിഎം കാര്ഡുപയോഗിച്ചുളള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കി റിസര്‍വ് ബാങ്ക്. എംടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാങ്കേതിക തകരാറുമൂലം നേരിടുന്ന തടസങ്ങള്‍ ഇനി പണമിടപാടുകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ഇവയ്ക്കൊന്നും ഇനി മുതല്‍ ചാര്‍ജ് ഈടാക്കില്ല.
എടിഎം വഴി പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടെക്നിക്കല്‍ എറര്‍ എന്ന് കാണിക്കുന്നതുള്‍പ്പെടെയുള്ള ധനേതര സേവനങ്ങളള്‍ പണമിടപാടിന്റെ എണ്ണത്തില്‍ ഉള്‍പ്പെടില്ല. എടിഎം ഉപയോഗിക്കുമ്പോള്‍ പിന് നമ്പര്‍ തെറ്റി പോവുക, നോട്ടുകള്‍ ലഭിക്കാതിരിക്കുക, അതാതു ബാങ്കുകളുടെ എടിഎമ്മുകളില്‍ നടത്തുന്ന ബാലന്‍സ് അന്വേഷണം, നികുതി അടവുകള്‍, പണം കൈമാറ്റം, ചെക്ക് ബുക്ക് അപേക്ഷ എന്നിവ പണമിടപാടിന്റെ പരിതിയില്‍ വരില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു.
WhatsApp us