കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളില്‍ കേരളത്തിലേക്കൊഴുകുന്നു . ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്ബോള്‍ വെവ്വേറെ പേരുകളില്‍ പുറത്തിറക്കുകയാണ് കമ്ബനി ഉടമകള്‍ . തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കമ്ബനിയുടെ മാത്രം വരുന്ന നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് മൂന്ന് മാസത്തിനുള്ളില്‍ അധികൃതര്‍ നിരോധിച്ചത്.
ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കഴിഞ്ഞയാഴ്ച നിരോധിച്ചിരുന്നു . ഇവ രണ്ടും നിര്‍മ്മിക്കുന്നത് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള കമ്ബനിയാണ്. ഇതേ കമ്ബനിയുടെ സൗഭാഗ്യ, സുരഭി എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കാണ് മൂന്ന് മാസം മുമ്ബ് നിരോധനം ഏര്‍പ്പെടുത്തിയത് . അധികൃതരുടെ പിടിവീണതോടെ കമ്ബനി പുതിയ പേരില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തിലേക്ക് കടത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നൂറിലധികം വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നിരോധിച്ചത് .
WhatsApp us