മലയാളം

വിലക്കയറ്റങ്ങളുടെ കേരള ബജറ്റ്; നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും, നിർമ്മാണ മേഖലയ്ക്കും തിരിച്ചടി

തിരുവനന്തപുരം: 2019-20 വർഷത്തെ സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നിമയസഭയിൽ അവതരിപ്പിച്ചു. പ്രളയ സെസ് പ്രഖ്യാപിച്ച ബജറ്റിന്‍റെ അനന്തരഫലം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമായിരിക്കും. സിമന്‍റും ടൈൽസും ഉൾപ്പെടെയുള്ളവയുടെ വില ഉയരുമെന്നതിനാൽ നിർമ്മാണ മേഖലയ്ക്കും വലിയ തിരിച്ചടിയായി ബജറ്റ്. പുനർനിർമ്മാണത്തിന് പ്രതീക്ഷിച്ച വലിയ പദ്ധതികൾ ലഭിക്കാത്ത ബജറ്റിൽ ശബരിമലയ്ക്കും കുട്ടനാട്ടിനും തലോടലുമുണ്ട്.

ശ്രീനാരായണ ഗുരുദേവന്‍റെ നവോത്ഥാന വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് തോമസ് ഐസക്ക്തന്‍റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. അമ്പലങ്ങൾ അല്ല പള്ളികുടവും വ്യവസായവുമാണ്  നവ കേരള സൃഷ്ടി യ്ക്ക് വേണ്ടതെന്ന് തോമസ് ഐസക്ക് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചത്.

 

വില കൂടുന്നവ

– സ്വര്‍ണം, എസി, ഫ്രിഡ്ജ്, സിഗരറ്റ്, കമ്പ്യൂട്ടര്‍ നോട്ട് ബുക്ക്, ബൈക്കുകള്‍, കണ്ണട, ടിവി , സ്‌കൂള്‍ ബാഗ് തുടങ്ങിയവക്കും വിലകൂടും

– സിമന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ജ്യൂസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവക്ക് വിലകൂടും.

– ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലകൂടും

– സിനിമാ ടികറ്റിന് 10 ശതമാനം വിനോദ നികുതി

– മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി; ബിയറിനും വൈനിനും വിലകൂടും

– ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധന

 

വില കുറയുന്നവ

–  റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി

–  ഇലക്ട്രിക് ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ്. മറ്റു ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ്‌

 

നികുതി

– 20 മുതല്‍ 50 ലക്ഷം വരുമാനമുള്ളവര്‍ക്ക് ആറുശതമാനം സേവന നികുതി

– താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി; 3000-5000 ച.അടി 4000 രൂപ, 5000-7500 ച.അടി 6000 രൂപ, 7500-10000 ച.അടി 8000 രൂപ. പതിനായിരം ച.അടി മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം.

– പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

– 12,18,28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയ സെസ്‌

– രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ്; സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയ സെസ്‌, ചെറുകിട ഉത്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല.

– ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം ഉയരും – നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതി പ്രഖ്യാപിച്ചേക്കും

 

 

ശബരിമലയ്ക്ക് 739 കോടി

തിരുവനന്തപുരം: ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റിൽ 739 കോടി മാറ്റിവെച്ചു. ശബരിമലയില്‍ തിരുപ്പതി മാതൃകയിലുള്ള വികസനം നടപ്പിലാക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യത്തിന് 147.75 കോടി രൂപ മാറ്റിവെച്ചു. ശബരിമല റോഡ് വികസനത്തിനായി 200 കോടി രൂപയും, പമ്പയില്‍ ഒരു കോടി ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 40 കോടിയും നീക്കിവച്ചു. റാന്നിയുലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യവും ഏർപ്പെടുത്തും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിക്കുകയും ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് 35 കോടി രൂപയും, കൊച്ചി ദേവസ്വം ബോര്‍ഡിന് പത്ത് കോടിയും മാറ്റിവെച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അറിയിച്ചു. ഓട്ടോറിക്ഷകള്‍ മുതല്‍ കെ.എസ്.ആര്‍.ടി.സിവരെ ഇലക്ട്രിക് സാങ്കേതികവിദ്യയിലേയ്ക്ക് മാറും.

ഘട്ടം ഘട്ടമായി ഇലക്ട്രിക് ഓട്ടോകള്‍മാത്രമാകും. ഈ വര്‍ഷം 10,000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്‌സിഡി നല്‍കും.

ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റാവുന്ന സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ശബരിമല സർവ്വീസിന് ഇലക്ട്രിക് ബസ് ഏർപ്പെടുത്തിയത് ഏറെ ലാഭവകരമായിരുന്നു. അതിനാൽ കെസ്ആര്‍ടിസി പൂർണമായും ഇലക്ട്രിക് ബസ്സുകളിലേയ്ക്ക് മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളും ഇലക്ട്രിക് ആക്കും. 2022ൽ ഇലക്ട്രിക് വാഹനങ്ങൾ 10 ലക്ഷം ആക്കുമെന്നും മന്ത്രി പറഞ്ഞു.

 

തിരുവനന്തപുരം – കാസർകോഡ് അതിവേഗ റെയിൽപാത

തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ നീളുന്ന സമാന്തര റെയില്‍പാതയുടെ നിർമ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം നിന്നും കാസര്‍കോട് എത്താമെന്ന്  തോമസ് ഐസക്ക് അറിയിച്ചു.

 

സംസ്ഥാനത്ത് മൂന്ന് അത്യാധുനിക റൈസ് പാർക്കുകൾ

കേരളത്തിൽ അത്യാധുനിക സൗകര്യത്തോടെയുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. ഇവിടെനിന്ന് അരിയും അരി ഉൽപ്പന്നങ്ങളും  ബ്രാന്‍ഡ് ചെയ്തിറക്കും.

നാളികേര വികസനത്തിന് 170 കോടി രൂപ നീക്കിവെച്ചു. കുരുമുളക് കൃഷിക്ക് 10 കോടിയും.

റബ്ബറിന് താങ്ങുവില നല്‍കാന്‍ 500 കോടി രൂപ നീക്കിവെയ്ക്കും. സിയാല്‍ മാതൃകയില്‍ ടയര്‍ ഫാക്ടറി തുടങ്ങും. 1000 കോടിയുടെ കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

 

പ്രളയ പുനർനിർമ്മാണം

– ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 3229കോടി

– പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250കോടി

– പ്രളയ പുനർനിർമാണം 2019_20 ൽ പൂർത്തിയാക്കും

– പുനര്നിര്മാണത്തിൽ വിഭവ സമാഹാരണത്തിന് വിദേശ ഏജൻസിയുടെ ചർച്ച

 

പ്രളയ കെടുതി നേരിട്ട കാർഷിക മേഖലയ്ക്ക് 2500 കോടി

– 250 കോടി കേന്ദ്ര ആവിഷ്‌കൃത പദ്ധതി

– 200കോടി വിദേശ ധനസഹായം

– 167കോടി ഭക്ഷ്യ വിളകൾക്ക്

– പച്ചക്കറി യ്ക്ക് 71കോടി

– കാർഷിക സ‍‍ർവ്വകലാശയ്ക്ക് 81കോടി

– മൽസ്യ കൃഷി യ്ക്ക് 150കോടി

– കശുവണ്ടി മേഖലയിലെ വായ്പ പുനഃക്രമീകരണത്തിനു 25കോടി

“റീബിൾഡ് കേരള”

– പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി “റീബിൾഡ് കേരള”

– റീബിൾഡ് കേരള സംരംഭത്തിന് 1000കോടി

 

ചകിരി ഉൽപ്പാദനം വർധിപ്പിക്കും

– 400 ചകിരി മില്ലുകൾ സ്ഥാപിക്കും

– കയർ വ്യവസായം പ്രോത്സാഹിപ്പിക്കാൻ പുത്തൻ സാങ്കേതിക വിദ്യ

– 20 കോടി രൂപ പ്രാരംഭ പ്രവർത്ഥനങ്ങൾക്ക്

 

പ്രവാസി നിക്ഷേപം

– തിരിച്ചുവരുന്ന പ്രവാസികളുടെ പുനരുദ്ധാരണത്തിനുള്ള സാന്ത്വനം പദ്ധതിക്ക് 25കോടി

– വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചിലവ് നോർക്ക വഹിക്കും

 

കേരള  ബാങ്ക്

– 2019-20ൽ കേരള ബാങ്ക് രൂപീകരിക്കും

– ഇന്ത്യൻ സഹകരണ മേഖലയിലെ ആദ്യ ഷെഡ്യൂൾഡ് ബാങ്കായിരിക്കും കേരള ബാങ്ക്

 

വിശപ്പ് രഹിത കേരളം

– വിശപ്പ് രഹിത കേരളത്തിന് 20കോടി

– പ്രളയ കാലത്തെ നേരിടാൻ വിവിധോദ്ദേശ കെട്ടിടങ്ങൾ

– 12 കുടുംബ ശ്രീ ഉൽപ്പനങ്ങൾ ബ്രാൻഡ് ചെയ്ത് വിപണനം നടത്തും

 

ക്ഷേമ പെൻഷൻ

– 42ലക്ഷംപേർ ക്ഷേമ പെൻഷൻ വാങ്ങുന്നു

– 7533 കോടി ചിലവ് പ്രതീക്ഷിക്കുന്നു

– ക്ഷേമപെന്ഷൻ100 രൂപ പ്രതിമാസം വർധിപ്പിക്കും

– ക്ഷേമ പെൻഷൻ 1100ൽ നിന്നും 1200 ആകും

– അഞ്ച് വർഷം കൊണ്ട് ഇത് 1500 രൂപയാക്കും

 

സമ്പൂർണ പാർപ്പിടം

– ലൈഫ് മിഷന്റെ ഭാഗമായി 54036 ഭാവന നിർമാണം 93ശതമാനം പൂർത്തീകരിച്ചു

 

വിദ്യാഭ്യാസമേഖല

– 3656 തസ്തികകൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചു

– അധ്യാപക പരിശീലനം 15കോടി

– സ്കൂളുകളിലെ അക്കാദമിക് മികവിനായി 35കോടി

– സ്കൂൾ ക്ളോസവത്തിനു 6.5കോടി

– സ്കൂൾ സ്പോർട്സ് പാർക്കുകൾക്ക് 7കോടി

 

സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി

– 150ആശുപത്രികളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും

– ആശുപത്രികളിൽ ആധുനിക വൽക്കരണം

– സൗകാര്യ ആശുപത്രികളെ ഉൾകൊള്ളിച്ചു സർവർതൃക ആരോഗ്യ ഇൻഷുറൻസ് പദ്ധതി

– ഒരു ലക്ഷം രൂപയുടെ വരെ ചികിത്സ ഇൻഷുറൻസ് കമ്പനി നേരിട്ട് നൽകും

– ലോട്ടറി വരുമാനം പൂർണമായും ആരോഗ്യ പദ്ധതിക്ക്

– ഗർഭിണികൾക്ക് വിവിധ ചികിത്സയ്ക്കായി 60 കോടി

– 290 സ്പെഷ്യൽ സ്കൂളുകൾക്ക് 40കോടി

– എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 20കോടി

 

വ്യാപാര മേഖല

– പ്രളയത്തിൽ നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് ധനസഹായം

– ക്ഷേമനിധി അംഗങ്ങളായ 1130 പേർക്ക് ക്ഷേമ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും

– മറ്റുള്ളവർക്ക് നഷ്ടപരിഹാരത്തിനായി 20 കോടി

 

വ്യവസായം

– വ്യവസായ പാർക്കുകൾക്കായി 6700 ഏക്കർ ഭൂമി, 15,600 കോടി നിക്ഷേപം.

– വ്യവസായ വൈജ്ഞാനിക ഹബുകൾക്ക് മുൻഗണന.

– കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ വികസനം.

– കൊച്ചി പെട്രോകെമിക്കൽ പാർക്കിന് ഭൂമി ഉറപ്പുവരുത്തും.

– കൊച്ചി – കോയമ്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കും.

– ചെറുകിട വ്യവസായങ്ങൾക്കായി കൂടുതൽ ധനസഹായം

– പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കും.

– പ്രതിസന്ധിയാവുന്ന വായ്പകൾ തീർപ്പാക്കാനായി ഒരു വർഷത്തെ പലിശ ബാധ്യത 25 കോടി രൂപ സർക്കാർ ഏറ്റെടുക്കും.

– 1550കോടി യുടെ 16000 സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായത്തിന്

– വാണിജ്യ വകുപ്പിന് 15കോടി

– പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ 20 എണ്ണം ലാഭത്തിൽ

– പൊതുമേഖലാ സ്ഥാപങ്ങൾക്ക് 30കോടി

– ടൈറ്റാനിയം ഫാക്ടറി വിപുലീകരിക്കും

– നിലവിലുള്ള ഫാക്ടറികൾ സൗകാര്യ വൽക്കരിക്കില്ല

– സ്റ്റാർട്ട് അപ്പ് പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ 70കോടി

 

വിവരസാങ്കേതികം

– ഐ ടി മേഖലയ്ക്ക് 579കോടി

– ഐ. ടി പാർക്കുകളിലെ 50ലക്ഷം ചതുരശ്ര അടി സ്ഥലം 1.16 ലക്ഷം ആയി ഉയർത്തും.

– നിസാൻ കമ്പനി തൊഴിൽ നൽകുന്നത് ഇപ്പോൾ 300 പേർക്ക്, ഇത് നേരിട്ടല്ലലാതെ 2000 ആക്കി ഉയർത്തും. ടോറസ് കമ്പനിയുമായി കരാർ ഒപ്പുവച്ചു.

– കെ.എസ് ഐ.ഡി.സിയുടെ നേതൃത്വത്തിൽ സംയുക്ത വ്യവസായ സംരംഭമായ കൊക്കോണിയ.

– ഐ. ടി കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കി ഉയർത്തും.

– സ്റ്റാർട്ടപ്പ് സംരഭങ്ങൾക്കായി 70 കോടി

– വിവിധ പാർക്കുകൾക്കായി 84 കോടി

– ട്രാൻസ്‌ജിൻഡേഴ്‌സ് പദ്ധതി യ്ക്ക് 5കോടി

– കോളേജ് കളുടെ നവീകരണത്തിന് 100കോടി

– പിന്നോക്ക സമുദായ ക്ഷേമത്തിന് 114കോടി

– പരമ്പരാഗത തൊഴിൽ സഹായത്തിനു 10കോടി

 

വയോജന സംരക്ഷണം

– വയോജന സംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ

– ഓരോ പഞ്ചായത്തിലെ രണ്ട് വാർഡുകൾക്കായി പകൽവീടുകൾ

– ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവരെ കുടുംബശ്രീ പ്രവർത്തകർ ആഴ്ചയിലൊരിക്കൽ സന്ദർശിക്കും

– ആശുപത്രികൾ വയോജന സൗഹൃദമാക്കുന്നതിന് 10 കോടി

– വയോജന പെൻഷൻ വാങ്ങുന്നത് 42ലക്ഷം പേർ

– 60വയസിന് മുകളിൽ ഉള്ളവർക്ക് തദ്ദേശ സ്ഥാപങ്ങൾ വഴി 375കോടി

 

നാണ്യവിള

– കാപ്പി കൃഷി പ്രോത്സാഹിപ്പിക്കും

– വയനാട്ടിലെ കാപ്പി മലബാർ എന്ന പേരിൽ ബ്രാൻഡ് ചെയ്യും

– കബോള വിലയേക്കാൾ 25 ശതമാനം മുതൽ 100 ശതമാനം വില വർധന

– കുരുമുളക് കൃഷി പുനരുദ്ധാരണത്തിന് 10കോടി

– കേര ഗ്രാമം പദ്ധതിയ്ക്ക് 43കോടി

– നാളികേര കൃഷി പ്രോത്സാഹിപ്പിക്കും

– നെൽകൃഷി ആദയകരമാക്കാൻ കൂടുതൽ പദ്ധതി

– റബ്ബർ താങ്ങു വിലയ്ക്ക് 500കോടി

 

രണ്ടാം കുട്ടനാട് പാക്കേജ്

–  1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്

– കിഫ്ബി ധനസഹായതോടെ 250കോടി യുടെ കുടിവെള്ള പദ്ധതി

– കൃഷി നഷ്ടം നികത്താൻ20കോടി

– മൽസ്യ കൃഷിയ്ക്ക് 5കോടി

– കുട്ടനാട്ടിൽ താറാവ് ഫീഡിങ് ഫം 16കോടി

– പ്രളയ കാലത്തെ നേരിടാൻ വിവിധോദ്ദേശ കെട്ടിടങ്ങൾ

– നദീ പുനഃരുജ്ജീവനത്തിനു 24 പുഴകൾ 25കോടി രൂപ

–  മൽസ്യ തൊഴിലാളികളുടെ സമഗ്ര വികസനത്തിന് റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തി 1000കോടി

 

മത്സ്യതൊഴിലാളികൾക്ക്

– ഹാർബാറുകൾ വിപുലീകരിക്കും

– മൽസ്യ തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ

– തീരദേശ റോഡുകൾക്ക് 200കോടി

– തീരദേശ സ്കൂൾ നവീകരണം കിഫ്ബി ഏറ്റെടുത്തു

– തീരദേശ താലൂക് ആശുപത്രികൾ നവീകരിക്കും, ഇതിനായി 90 കോടി

 

ടൂറിസം

–  ടൂറിസം മേഖലയ്ക്ക് 132കോടി

– ടൂറിസം മേഖലയുടെ വികസനത്തിന് സ്‌പൈസസ് റൂട്ട്

– 585 കി എം ബേക്കൽ മുതൽ കോവളം വരെ ജലപാത

 

ബജറ്റ് പ്രഖ്യാപനത്തിലെ മറ്റ് പ്രസക്ത ഭാഗങ്ങൾ: – 

– തിരുവനന്തപുരത്ത് നവോഥാന മ്യൂസിയം സ്ഥാപിക്കും

– എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ

സ്ത്രീ ശാക്തീകരണ പ്രവർത്തകയ്ക്ക് ദാക്ഷായണി വേലായുധൻ അവാർഡ്, ഇതിനായി 2 കോടി

– റോഡ് അറ്റകുറ്റ പണിയ്ക്കും പുനർ നിർമാണത്തിനും 1000കോടി

– വൈദ്യതി ലാഭിക്കാൻ വീടുകളിൽ എൽ ഇ ഡി ബൾബുകൾ എത്തിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

two × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: info@indsamachar.com

Middle East

IND SAMACHAR
Digital Media W.L.L
Flat: 11, 1st floor, Bldg: A – 0782
Road: 0123, Block: 701, Tubli
Kingdom of Bahrain

 

To Top
WhatsApp WhatsApp us