കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച നടപടി ആഗോള തലത്തില്‍ രാജ്യത്തേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപടി ചരിത്രപരമെന്നും മോദി അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിലൂടെ രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് ഗുണം ചെയ്യുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഉത്തേജിപ്പിക്കുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ചൈന, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി പ്രഖ്യാപിച്ചത്. ഈ നടപടി രാജ്യത്തെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്ബദ്‌വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണെന്നും മോദി ട്വീറ്റ് ചെയ്തു.
WhatsApp us