കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചത്. ജാമ്യ കാലയളവില്‍ രാജ്യം വിടാന്‍ പാടില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞ മാസം ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
രാഷ്ര്ടീയ പ്രതികാരാത്തിന് ഇരയാണ് ശിവകുമാര്‍ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി പറഞ്ഞു.