ബഹ്റൈനിലെ കന്നഡ സംഘത്തിന്‍റെ ഏറെ നാളായുള്ള സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നം പൂവണിയുന്നു. മന്ദിരനിർമ്മാണത്തിനുള്ള കരാർ പ്രമുഖ നിർമ്മാണ കമ്പനിയായ സെം-ടെക് ഇന്‍റർനാഷണൽ കൺസ്ട്രക്ഷൻ ഡബ്ളിയു എൽ എല്ലുമായി ഒപ്പുവച്ചു.
ബഹ്റൈനിലെത്തുന്ന കന്നഡിഗർക്ക് സാംസ്കാരികമായും സാമൂഹികമായും ബൌദ്ധികമായും ഉന്നമനത്തിന് വഴിയൊരുക്കുന്ന സമ്പൂർണ കേന്ദ്രമായിരിക്കും കന്നഡ ഭവനമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാല് പതിറ്റാണ്ടിലേറെയായി ബഹ്റൈനിലെത്തുന്ന കർണാടക സ്വദേശികളുടെ ആശ്രയകേന്ദ്രമായ സംഘയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ് വിലയൊരു ആസ്ഥാനമന്ദിരമെന്ന ആശയം ഉദിച്ചത്. ഇന്ത്യയ്ക്ക് പുറത്തെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമായതിനാൽ ഇതൊരു സാംസ്കാരിക ഗവേഷണ കേന്ദ്രമെന്ന നിലയിൽ സ്ഥാപിക്കണമെന്ന് ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു.
ഗ്രൗണ്ട് ഫ്ളോർ പാർക്കിംഗും മൂന്നു നിലകളോടും കൂടിയ കെട്ടിടമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. 400 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, വിശാലമായ ലൈബ്രറിയും ഗവേഷണ കേന്ദ്രവും പരിശീലസൗകര്യവും ഉൾപ്പെടുന്ന പഠന കേന്ദ്രം, ഓഫീസുകൾ, ഇന്‍ഡോർ സ്പോർട്സ് പരിശീലന സൗകര്യം, കഫേ ലോഞ്ച്, മീറ്റിംഗ് സൗകര്യമുള്ള മുറികൾ എന്നിവ അടങ്ങുന്നതാണ് പദ്ധതിയെന്ന് കന്നഡ സംഘ സെക്രട്ടറി കിരൺ ഉപാദ്ധ്യായ പറഞ്ഞു. സ്വയം പര്യാപ്തത കൈവരിക്കുന്നതിൻറെ ഭാഗമായി വാണിജ്യാവശ്യങ്ങൾക്കായി മുറികൾ വാടകയ്ക്ക് നൽകാനും പദ്ധതിയുണ്ട്.
കെട്ടിടത്തിന്‍റെ ആദ്യഘട്ട നിർമ്മാണത്തിനുള്ളകരാർ കന്നഡ സംഘ ബഹ്‍റൈൻ പ്രസിഡന്‍റ് പ്രദീപ് ഷെട്ടിയും സെം-ടെക് ഇന്‍റർനാഷണൽ കൺസ്‍ട്രക്ഷൻ ചെയർമാൻ സിസിൽ പണയിൽ സോമനും ഒപ്പുവച്ചു.
കൺസൾട്ടൻറ് ഇളൻ കുമരൻ,കന്നഡ സംഘ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ഓസ്റ്റിൻ സന്തോഷ്, കെഎസ്ബി ജനറൽ സെക്രട്ടറി കിരൺ ഉപാദ്ധായ്,
സെം-ടെക് ജനറൽ മാനേജർ ശാന്തി ജോഷ്വ, സംഘ ട്രഷറർ പ്രവീൺ ഷെട്ടി, കർണാടകയിൽ നിന്നുള്ള വ്യവസായി അമർനാഥ് റായ്, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ മഹേഷ് കുമാർ, അനിൽ ധിരാജെ, വേണുഗോപാൽ, നിരവധി കെഎസ്ബി അംഗങ്ങളും സെംടെക് പ്രതിനിധികളും സന്നിഹിതരായിരുന്നു.
International News Desk
Sisel Panayil Soman
COO, Middle-East Region, IndSamachar, Bahrain
