ന്യൂഡല്‍ഹി: വടക്കേ അമേരിക്കയിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസിന് സ്വാതന്ത്ര്യദിനത്തോടെ തുടക്കാമാകും. വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു.
ക്യാപ്റ്റന്‍മാരായ രജനീഷ് ശര്‍മ്മ, ദിഗ് വിജയ് സിംഗ് എന്നിവരാണ് വടക്കേ അമേരിക്കയിലേക്കുള്ള ആദ്യ വിമാനം പറത്തുക. ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെയാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക. 2007ലാണ് ഇതിനു മുന്‍പ് ഉത്തരധ്രുവത്തിന് മുകളിലൂടെ എയര്‍ ഇന്ത്യ വിമാനം പറന്നത്.
ഇന്ധന ഉപഭോഗവും യാത്രാസമയം കുറക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കും വടക്കേ അമേരിക്കക്കും ഇടയില്‍ ഇടവിടാതെയുള്ള വിമാന സര്‍വീസിനാണ് എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
WhatsApp us