മലയാളം

ഇന്ന് ദേശീയ കായികദിനം;ആരോഗ്യ ഭാരതത്തിനായി ‘ഫിറ്റ് ഇന്ത്യ ക്യാമ്ബയിന്’ പ്രധാനമന്ത്രി തുടക്കം കുറിക്കും

ന്യൂഡല്‍ഹി; ശാരീരിക പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ‘ഫിറ്റ് ഇന്ത്യ ക്യാമ്ബയിന്‍’ സംഘടിപ്പിക്കും. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. പരിപാടിയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയും പങ്കെടുക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് പ്രതിജ്ഞനല്‍കുകയും ചെയ്യും.

ദേശീയ കായികദിനത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന ക്യാമ്ബയിനിന്റെ തല്‍സമയ സംപ്രേഷണം രാവിലെ 10 മുതല്‍ 11 വരെ ദൂരദര്‍ശനില്‍ നേരിട്ട് സംപ്രേഷണം ചെയ്യും. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനെ കുറിച്ചും ആരോഗ്യമുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചും സാധാരണക്കാരെ അറിയിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ ഈ വിവരം ജനങ്ങളെ അറിയിക്കുകയും ക്യാമ്ബയിനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ക്യാമ്ബയിന്‍ രസകരവും ഫലപ്രദവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ തല്‍സമയം രാജ്യത്തെ സ്‌കൂളുകളിലേയും സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കണമെന്നും അവരെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തിലുള്ള ഫിറ്റ്‌നസ് പരിപാടികള്‍ ഉള്‍പ്പെടുത്താനും യുജിസിക്ക് നിര്‍ദ്ദേശമുണ്ട്.

ക്യാമ്ബസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ വീഡിയോ തയ്യാറാക്കി യുജിസിയ്ക്ക് അയക്കണം.യുജിസി പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്‌ ഫിറ്റ്‌നെസ് പ്ലാന്‍ തയ്യാറാക്കാനും അവ നടപ്പിലാക്കാനും പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രമുഖ വ്യവസായികള്‍, കായികതാരങ്ങള്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവര്‍ ഫിറ്റ് ഇന്ത്യ ക്യാമ്ബയിന് പിന്തുണ നല്‍കിയിട്ടുണ്ട്. കായിക മന്ത്രാലയം, ഗ്രാമവികസനമന്ത്രാലയം മാനവവിഭവശേഷി വകുപ്പ് എന്നിവയുള്‍പ്പെടെ പതിനൊന്നോളം മന്ത്രാലയങ്ങളാണ് പരിപാടിക്ക്് നേതൃത്വം വഹിക്കുന്നത്.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us