ദുബായ് : ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന അമേരിക്കയുടെ വാദം തള്ളി ഇറാന്. അബദ്ധത്തില്‍ സ്വന്തം ഡ്രോണ്‍ തന്നെ അമേരിക്ക വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അമേരിക്കന്‍ നാവികസേനായുദ്ധകപ്പല് യു.എസ്.എസ് ബോക്സര്‍ ഹോര്‍മസ് കടലിടുക്കില്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ വാദം പുറത്തു വന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാന്റെ പ്രതികരണം.
ഹോര്‍മസ് കടലിടുക്കിലോ മറ്റെവിടെയെങ്കിലുമോ തങ്ങള്‍ക്ക് ഡ്രോണുകള്‍ നഷ്ടമായിട്ടില്ല. അമേരിക്കന്‍ നാവികസേനായുദ്ധകപ്പല് അബദ്ധത്തില്‍ സ്വന്തം ഡ്രോണ്‍ തന്നെ വെടിവെയ്ച്ചിട്ടതായി തങ്ങള്‍ ആശങ്കപ്പെടുന്നുവെന്നും ഇറാന് ഉപവിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറാഖ്ചി പറഞ്ഞു.
പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഹോര്‍മുസ് കടലിടുക്കിലുമുള്ള ഇറാന്റെ എല്ലാ ഡ്രോണുകലളും ലക്ഷ്യത്തിന് ശേഷം സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ടെന്ന് ബ്രിഗേഡിര്‍ ജനറല്‍ അബ്ദുള്ഫസലും വ്യക്തമാക്കി. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന നിരീക്ഷണങ്ങളാണ് ഡ്രോണുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
WhatsApp us