മലയാളം

‘ഹൗഡി മോദി’യില്‍ മോദിക്കൊപ്പം ട്രം‌പും പങ്കെടുക്കും, ചടങ്ങില്‍ പങ്കെടുക്കുന്നത് 50,000ത്തോളം പേര്‍

Trump to join PM Modi in Houston to address 50,000 Indian-Americans, says White House

വാഷിംങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ട്രംപ് പങ്കെടുക്കുന്ന വിവരം വൈറ്റ് ഹൗസ് പുറത്തുവിട്ടു.

സെപ്റ്റംബര്‍ 22ന് നടക്കുന്ന ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നും ഹൗഡി മോദി ചടങ്ങ് ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിക്കുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചു. എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 50,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ നിയമജ്ഞരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍, സെനറ്റ് പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും പങ്കെടുക്കും. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദിക്ക് ലഭിക്കും.

ജി-20, ജി-7 ഉച്ചകോടികള്‍ക്ക് ശേഷം മോദിയും ട്രം‌പും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൗഡി മോദി. 2014-ല്‍ അധികാരം ഏറ്റതിനു ശേഷം പ്രധാനമന്ത്രി അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണില്‍ നടക്കുക. 2014-ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്വകയറിലും, 2016-ല്‍ സിലിക്കണ്‍ വാലിയിലുമാണ് നേരത്തെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികള്‍. രണ്ട് പരിപാടിയിലും ഏകദേശം 20,000 പേരാണ് പങ്കെടുത്തത്.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

520, Asmi Industrial Complex, Near Ram Mandir Railway Station, Goregaon West, 400104, Mumbai, Maharashtra.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us