ന്യൂ ഡല്‍ഹി : രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ പിടിയില്‍. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനെയുമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 14നായിരുന്നു സംഭവമെന്നാണ് വിവരം. ഡ്രോണ്‍ പറത്താനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമല്ല. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
WhatsApp us