കൊച്ചി: സ്വര്‍ണ വില ഇന്ന് കുതിച്ചു കയറി. പവന് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്.
24,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,025 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
WhatsApp us