ദുബായ്: യു.എ.ഇയില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ഇനി വിമാനത്താവളങ്ങളില്‍നിന്ന് സിംകാര്‍ഡ് സൗജന്യമായി ലഭിക്കും. നിലവില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സൗകര്യം ഉള്ളത്. ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം.
യു.എ.ഇ.യിലെ ടെലികോം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയുമായി സഹകരിച്ചാണ് സിംകാര്‍ഡ് വിതരണം. അബുദാബിയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മേധാവികളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20 എം.ബി. ഡേറ്റ, മൂന്നു മിനിറ്റ് സംസാരസമയം, അഞ്ച് സൗജന്യ എസ്.എം.എസ്. എന്നിവയടങ്ങുന്ന സിംകാര്‍ഡ് വിമാനത്താവളങ്ങളിലെ പാസ്പോര്‍ട്ട് കണ്ട്രോള് കൗണ്ടറില്‍നിന്നായിരിക്കും ലഭിക്കുന്നത്.
രാജ്യത്ത് എവിടെവെച്ചും ഈ സിംകാര്‍ഡ് ഉടമയ്ക്ക് റീച്ചാര്‍ജ് ചെയ്യാം. സന്ദര്ശകന് രാജ്യംവിടുന്നതുവരെയോ വിസയുടെ കാലാവധി കഴിയുന്നതുവരെയോ ആയിരിക്കും സിംകാര്‍ഡിന്റെ പ്രവര്‍ത്തനം.
WhatsApp us