മൃഗശാലയിലെ സിംഹക്കൂട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാര്‍ രക്ഷപെടുത്തി. സുരക്ഷാവേലി ചാടിക്കടന്ന് ഇയാള്‍ സിംഹക്കൂട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നു സിംഹത്തിനരികില്‍ യാതൊരു വിധത്തിലുള്ള ഭയമോ പരിഭ്രമമോ കൂടാതെ യുവാവ് ഇരുപ്പുറപ്പിച്ചു. ഏതാനും നിമിഷങ്ങള്‍ സിംഹക്കൂട്ടില്‍ കൂട്ടില്‍ ചെലവഴിച്ചെങ്കിലും യുവാവിനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡല്‍ഹിയിലെ മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബിഹാര്‍ സ്വദേശിയായ റെഹാന് ഖാനെയാണ്(28) സിംഹക്കൂട്ടില്‍ നിന്ന് രക്ഷപെടുത്തിയത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മൃഗശാലയിലെ സുരക്ഷയില്‍ അശങ്കയറിയിച്ച് മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി. സുരക്ഷാവേലിക്ക് ഉയരം കുറവാണെന്ന പരാതിയാണ് ഉയരുന്നത്.
