ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട്. രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് ഉച്ചവരെ സുഷമ സ്വരാജിന്റെ വസതിയിലും ശേഷം ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തും ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെയ്ക്കും. പൂര്‍ണ ബഹുമതികളോടെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം.
ഇന്നലെ രാത്രി 11. 15 ഓടെയാണ് സുഷമാ സ്വരാജ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച സുഷമ സ്വരാജിന്റെ നില രാത്രിയോടെ ഗുരുതരമാകുകയായിരുന്നു .വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുഷമ സ്വരാജ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയായിരുന്നു .
WhatsApp us