കൊല്‍ക്കത്ത:വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് മരിച്ചത്.വിമാനത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയാണ് ഇദ്ദേഹം മരിച്ചത്.
രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം ഇയാള്മരിച്ചു.
പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്അടഞ്ഞതാണ് അപകടത്തിന് കാരണം. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
WhatsApp us