ഡൽഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സന്ദർശനവേളയിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണ ചടങ്ങിനുശേഷണം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. അതിനുശേഷമായിരിക്കും കരാറുകളിൽ ഒപ്പുവയ്ക്കുക. വൈകിട്ട് 7.30ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച. അത്താഴവിരുന്നിന് ശേഷം രാത്രി 11.50ന് മുഹമ്മദ് ബിൻ സൽമാൻ ചൈയിലേക്ക് തിരിക്കും.
പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയായതിന് ശേഷം റിയാദിലേക്ക് മടങ്ങുകവുയം അവിടെ നിന്ന് നേരിട്ടുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയക്ഷിവ്യാപാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും. തീവ്രവാദത്തിനെതിരായ പോരാട്ടവും ചർച്ചയാകുമെന്നാണ് സൂചന. പുൽവാമ ഭീകരാക്രമണത്തെ സൗദി ശക്തമായി അപലപിച്ചിരുന്നു. 2016ൽ പ്രധാനമന്ത്രിയുടെ റിയാദ് സന്ദർശനത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ ശക്തമായി. കഴിഞ്ഞ വർഷം ഇരു രാജ്യളും തമ്മിൽ 27.5 ബില്യൻ ഡോളറിന്‍റെ വ്യാപാരമാണ് നടന്നത്.
