പെണ്‍കടുവയ്ക്കായി രണ്ട് ആണ്‍കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. സഹോദരങ്ങളായ രണ്ട് ആണ്‍കടുവകളാണ് ഒരു പെണ്‍കടുവയ്ക്കായി തമ്മില്‍പ്പോര് നടത്തിയത്. രാജസ്ഥാനിലെ രണ്‍തംബോര്‍ കസ്വാന്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. പെണ്‍കടുവയ്ക്കായി പരസ്പരം പോര് നടത്തുന്ന ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലാകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാനാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
സിംഗ്സ്ത് എന്ന പേരിലുള്ള ടി57, റോക്കി എന്ന പേരിലെ ടി58 എന്നീ കടുവകളാണ് വീഡിയോയിലുള്ളത്. നൂര്‍ എന്ന പെണ്‍കടുവക്ക് വേണ്ടിയാണ് ഇരുവരും ഏറ്റുമുട്ടിയതെന്ന് കസ്വാന്‍ പറയുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ പതിനായിരക്കണക്കിന് പേരാണ് കണ്ടത്.
ക്രൂരവും ഹിംസാത്മകവുമായ പോരാട്ടം എന്നാണ് ട്വീറ്റിന് ആമുഖമായി പര്‍വീണ്‍ കാസ്വാന്‍ കുറിച്ചിരിക്കുന്നത്. രണ്ട് ആണ്‍ കടുവകള്‍ കടിപിടി കൂടുന്നതിന് മുമ്ബ് പരസ്പരം നോക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുളളത്. തുടര്‍ന്ന് രൂക്ഷമായ ആക്രമണമാണ് പരസ്പരം അഴിച്ചുവിട്ടത്. അതിനിടെ പെണ്‍കടുവ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
