ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി തെരഞ്ഞെടുത്ത രുദ്ര ഗുഹ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. ഉത്തരാഖണ്ഡ് കേദാര്‍നാഥിലെ ഗുഹയില്‍ ലോകസഭാ തെരഞ്ഞടുപ്പു സമയത്താണ് മോദി ധ്യാനത്തിനായി എത്തിയത്. പ്രധാനമന്ത്രി തിരിച്ചു വന്നതിന് പിന്നാലെ നിരവധി പേര് ബുക്കിങ്ങിനായുള്ള അവസരം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗുഹ സന്ദര്‍ശനത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത ആദ്യത്തെ വ്യക്തിയാണ് നരേന്ദ്രമോദി. അദ്ദേഹം രുദ്ര ഗുഹ സന്ദര്‍ശിച്ചത് സഞ്ചാരികളെ ഇവിടേക്ക് കൂടുതല്‍ ആകര്‍ഷിച്ചുവെന്നും രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.
