ന്യൂഡല്‍ഹി: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്മീരിലെ ഉറി, രജൗരി സെക്ടറുകളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ സൈന്യം. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നാല് പാക് സൈനികരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീപം നടന്ന വെടിവെയ്പ്പില്‍ മൂന്ന് പാകിസ്താന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
ഇന്ത്യന്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന്‍ കൂടി മരിച്ചെന്ന വിവരം പാക് സേന തന്നെയാണ് പുറത്തുവിട്ടത്. അതേസമയം, നിയന്ത്രണ രേഖയിലെ വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന വാദം പാകിസ്താന്റെ വാദം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
