1993ല്‍ ഇന്ത്യയെ മൊത്തത്തില്‍ ഞെട്ടിച്ച മുംബൈ സ്‌ഫോടനത്തില്‍ ഇരകളോട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒരിക്കലും നീതി കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ സംസാരിച്ചത്.
മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികള്‍ രക്ഷപ്പെട്ടെന്നും ഇരകള്‍ക്ക് കോണ്‍ഗ്രസ്സ് ഒരു നീതിയും കാണിച്ചില്ലെന്നും മോഡി കുറ്റപ്പെടുത്തി. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രോജക്‌ട്, മുംബൈ മെട്രോ പ്രോജക്‌ട് എന്നിവ വൈകിപ്പിക്കുന്നതിനെയും മോഡി വിമര്‍ശിച്ചു. ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയ്ക്ക് ഇപ്പോഴത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ്സ് ആണെന്നും അത് ചെയ്തവര്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണെന്നും പറഞ്ഞു.