മകന് വാങ്ങി നല്‍കിയ ക്യരംസ് ബോര്‍ഡ് വാങ്ങാതിരുന്ന ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രാജസ്ഥാനിലെ ബരാന്‍ ജില്ലയിലാണ് സംഭവം നടന്നത്. 24 വയസുകാരിയായ ഷാബാറുന്നിസയാണ് ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഗാര്‍ഹിക പീഡനത്തിന് ഷബറുന്നിസ നേരത്തെ ഷക്കീല്‍ അഹമ്മദിനെതിരെ പരാതി നല്‍കിയിരുന്നു. കേസിന്റെ വിചാരണക്കായി ഇരുവരും കോടതിയില്‍ എത്തിയപ്പോഴാണ് ഷക്കീല്‍ അഹമ്മദ് മകന് വേണ്ടി വാങ്ങിയ ക്യാരംസ് ബോര്‍ഡ് ഭാര്യയുടെ കൈയ്യില്‍ ഏല്‍പ്പിച്ചത്. ഗാര്‍ഹിക പീഡനപരാതിയെ തുടര്‍ന്ന് ഇരുവരും നാളുകളായി മാറി താമസിക്കുകയാണ്.
ഷബറുന്നിസക്കൊപ്പമാണ് ഇവരുടെ മകന്‍ താമസിക്കുന്നത്. ഷക്കീല്‍ അഹമ്മദിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷബറുന്നിസ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഷക്കീല്‍ അഹമ്മദ് ഷബറുന്നിസയെ തടഞ്ഞ് നിര്‍ത്തി മകന് വേണ്ടി വാങ്ങിയ ക്യാരംസ് ബോര്‍ഡ് നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അത് വാങ്ങാന്‍ ഷബറുന്നിസ കൂട്ടാക്കിയില്ല.
വാക്കേറ്റത്തെ തുടര്‍ന്ന് ഷക്കീല്‍ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് ഷബറുന്നിസ പരാതിയില്‍ പറയുന്നു. ഷബറുന്നിസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷക്കീലിനെതിരെ 2019 മാര്യേജ് ആക്റ്റ് പ്രകാരം മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തി കേസെടുത്തു.