ദില്ലി: അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് മാത്രം വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയെ അറിയിച്ചു. രാം ജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി ഹിന്ദു പാര്‍ട്ടികളുടെ അവകാശവാദത്തെ എതിര്‍ത്ത മുസ്ലീം പാര്‍ട്ടികള്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. ഹിന്ദു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലെ തര്‍ക്ക ഭൂമിയിലാണെന്ന് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം മുന്‍ നിര്‍ത്തി 1934ല്‍ അവിടെയൊരു മുസ്ലീം പള്ളിയുണ്ടായിരുന്നുവെന്ന ചരിത്ര വസ്തുത തള്ളിക്കളയാനാകില്ലെന്നും അവര്‍ സുപ്രീംകോടതിയെ അറിയിച്ചു.
WhatsApp us