ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് ഏഴിന് പാര്‍ലമെന്റില്‍ പാസാക്കിയ ജമ്മുകശ്മീര്‍ പുനഃസംഘടനാ ആക്ടില്‍ അക്ഷരതെറ്റുകളും വസ്തുതാപരമായ പിഴവുകളുമുള്‍പെടെ അമ്ബതിലധികം തെറ്റുകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രാലയം വ്യാഴാഴ്ച മൂന്ന് പേജുള്ള തിരുത്തല്‍ നോട്ടീസ് പുറത്തിറക്കി.
ജമ്മു കശ്മീര്‍ വിഭജനവും പ്രത്യേക പദവി റദ്ദാക്കലും ഉല്‍പെടുന്ന ജമ്മു കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ആക്‌ട് രാഷ്ട്രപതി ഒപ്പിട്ടതിന് ശേഷം ഓഗസ്റ്റ് 9നാണ് വിജ്ഞാപനമായത്. ബില്‍ പാസാക്കി 35 ദിവസത്തിന് ശേഷമാണ് തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ജമ്മുകശ്മീരിനെ വിഭജിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തിടുക്കത്തില്‍ നടത്തിയ നിയമ നിര്‍മ്മാണമാണിതെന്നുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ബലമേകുന്നവയുമായി ഈ തിരുത്ത്.
52 തെറ്റുകളാണ് മുഴുവനായി കണ്ടെത്തിയത്. ചെറിയ അക്ഷര തെറ്റുകല്‍ മുതല്‍ വലിയ വ്യാകരണ പിഴവുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശം എന്ന് ഉപയോഗിക്കുന്നതിന് പകരം സംസ്ഥാനം എന്നാക്കി. 2004ന് പകരം 2005 എന്നും 1909ന് പകരം 1951 ആയും മാറ്റി. തുടങ്ങി തീവ്രവാദികള്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയതിലടക്കം തെറ്റുകള്‍ കടന്നുകൂടി.
ആക്ടില്‍ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കുമെന്നും പറഞ്ഞിരുന്നു. തിരുത്തല്‍ വിജ്ഞാപനത്തില്‍ നിന്ന് ആ വാക്യം തന്നെ ഒഴിവാക്കി. ‘ഐ’, ‘ടി’ എന്നീ അക്ഷരങ്ങള്‍ അധികമായി വന്നത് മാത്രമാണ് കാര്യമായ തെറ്റുകളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചെങ്കിലും നിര്‍ണായക വര്‍ഷങ്ങള്‍ ഉല്‍പെടെ തെറ്റിച്ചാണ് നല്‍കിയിട്ടുള്ളത്.
WhatsApp us