ന്യൂഡല്‍ഹി: പാക് ചാര സംഘടന ജമ്മു കശ്മീരില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. സാമദുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഏതു രീതിയിലുള്ള തിരിച്ചടിക്കും ഇന്ത്യ തയ്യാറാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ സൈന്യവും, ഐ എസ് ഐയും സംയുകതമായാണ് ആക്രമണത്തിന് പദ്ധതി ഇട്ടിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.