കുര്‍ണൂല്‍: ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുന്‍നിര്‍ത്തി തയ്യാറാക്കിയതാണിത്. അതിശക്തമായ ആക്രമണ രീതിയില്‍ തന്നെ വിജയകരമായി പരീക്ഷിക്കപ്പെട്ട ആയുധം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായാണ് റിപ്പോര്‍ട്ട്.
WhatsApp us