ന്യൂ ഡൽഹി : അതിർത്തിയിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ- ബംഗ്ലാദേശ് ധാരണ .അതിർത്തിയിലെ സംവിധാനങ്ങളും സുരക്ഷയും കൂടുതൽ ഫലപ്രദമായും ഗുണകരമായും നടത്താൻ ഭാരത -ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിമാരുടെ കൂടികാഴ്‌ചയിലാണ് തീരുമാനം.ഭാരത ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമനും തമ്മിൽ ഇന്നലെ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
എല്ലാവർഷവും നടക്കുന്ന വിശദമായ ചർച്ചകളുടെ ഏഴാം ഘട്ടമാണ് ഇന്നലെ നടന്നതെന്ന് ബംഗ്ലാദേശ് വിദേശ കാര്യ പ്രതിനിധി സയ്യദ് മുവാസം അലി അറിയിച്ചു. അതിർത്തിയിലെ ഗ്രാമങ്ങളുടെ വികസനം ,റോഡുകൾ ,വ്യാപാരം ,ആന്തരിക സുരക്ഷ എന്നിവയുടെ നിലവിലത്തെ സ്ഥിതികളുടെ വിലയിരുത്തലും പുതിയ നടപടികളുമാണ് ചർച്ച ചെയ്തതെന്ന് അലി വ്യക്തമാക്കി.
ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിയിലെ സംരക്ഷണ വേലി നിർമാണത്തിനു 1136 കോടി രൂപ ചിലവാക്കിയതായി അമിത് ഷാ ലോകസഭയിൽ വിശദീകരിച്ചിരുന്നു .നിലവിലെ ഇന്തോ -ബംഗ്ലാദേശ് അതിർത്തി ആകെ 4096 കി .മീ ആണ്. അതിൽ നിലവിൽ 2803 കിലോമീറ്റർ അതിർത്തിയിലെ സംരക്ഷണ വേലി നിർമ്മാണം 2020 ഓടെ പൂർത്തിയാകുമെന്നും അമിത് ഷാ അറിയിച്ചിരുന്നു .
WhatsApp us