കശ്മീരില്‍ ജിഹാദിന് ആഹ്വാനം ചെയ്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇമ്രാന്‍ ഖാന്റെ പ്രസ്താവന സാധാരണ നിലയിലുള്ളതല്ലെന്നും അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേര്‍ന്നതല്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. യുഎസില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയായിരുന്നു ഇമ്രാന്‍ ഖാന്റെ വിവാദ പ്രസ്താവന.
