ദില്ലി: ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് താല്‍ക്കാലികമായി കുറയ്ക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമിനോട് അഭ്യര്‍ത്ഥിക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്ബത്തൊമ്ബതാമത് സിയാം (SIAM) വാര്‍ഷിക കണ്‍വെന്‍ഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ എന്തിനെ കുറിച്ചാണ് സങ്കപ്പെടുന്നതെന്ന് സര്‍ക്കാറിനറിയാം. വ്യാവസായിക മാന്ദ്യത്തെ കുറിച്ച് സര്‍ക്കാരിനും ആശങ്കയുണ്ട്. മാന്ദ്യത്തിന് തൊഴില്‍ സാധ്യതകളുമായും രാജ്യത്തിന്റെ വളര്‍ച്ചയുമായും ബന്ധമുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി ഇതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മോട്ടോര്‍ വാഹന വിപണിയില്‍ കഴിഞ്ഞ മാസം 20% ഇടിവാണ് സംഭവിച്ചതെന്ന് സിയാം (SIAM) പ്രതിനിധി രാജന്‍ വദേര പറഞ്ഞു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദജ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ആശങ്ക ഉപഭോക്താക്കളില്‍ ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ അത്തരം നടപടിയൊന്നും സ്വീകരിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
WhatsApp us