ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സാധാരണക്കാര്‍ക്കു നേരെ തീവ്രവാദികളുടെവെടിവെപ്പ്. ഡാംഗര്‍പുരയിലാണ് സംഭവം. രണ്ടുവയസ്സുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പഴക്കച്ചവടക്കാരന്റെ വീടിനു നേര്‍ക്കാണ് ഭീകരവാദികളുടെ വെടിവെപ്പുണ്ടായത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് ഭീകരവാദികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ഈ മുന്നറിയിപ്പ് ലംഘിച്ചതാണ് ഭീകരവാദികളുടെ വെടിവെപ്പിന് കാരണമായതെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
WhatsApp us